എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗങ്ങളിലെ പ്രസക്തമായ വാചകങ്ങള്‍

"സാഹിത്യം തീര്‍ഥാടനമാണ്. നടന്നു പുതിയവഴികള്‍ ഉണ്ടാകുന്നതു പോലെയാണ് പുതിയരചനകള്‍ ഉണ്ടാകുന്നത്." 

"നാം ഏതു തരത്തിലുള്ള വിദ്യാഭ്യാസം നടത്തിയാലും അറിവിന്റെ മറ്റൊരു ലോകം തന്നെയുണ്ട്. അതിലേക്കു കടന്നു ചെല്ലാന്‍ പുസ്തകങ്ങള്‍ സഹായിക്കും"

"കല മനുഷ്യജീവിതത്തിന്റെ ഉപാസനയാണ്. ആത്മീയഭാവം പകരുമ്പോള്‍ അത് ജീവിതഗന്ധിയായി മാറും"

"ഭൂഖണ്ഡങ്ങള്‍ തേടി കണ്ടെത്തുന്ന സാഹസികരായ യാത്രക്കാരെപ്പോലെ മനുഷ്യാവസ്ഥയുടെ വന്‍കരകള്‍ തേടിയുള്ള യാത്രകളാണ് എഴുത്തുകാരന്‍ നടത്തുന്നത്."

"കവികള്‍ പ്രശ്‌നം പരിഹരിക്കുന്നവരല്ല, ലോകത്തിന്റെ വ്യാകുലതകള്‍ക്കു നേരെ കണ്ണീരീണിയുന്നവരാണ്. അവരൊന്നും പു:നസൃഷ്ടിക്കുന്നില്ല. ദൈന്യം പങ്കിടുന്നവരാണ്." 

"പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവയിലെ വാക്കുകള്‍ മാത്രമല്ല, അവയ്ക്കിടയിലെ വെളുത്ത വിടവുകള്‍ പോലും നമ്മോടു സംസാരിക്കും"

എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ വാങ്ങാം