കോഴിക്കോട്: മാനവികതയിലും ഉദാത്തമൂല്യങ്ങളിലും അടിയുറച്ചുനിന്ന ബഹുമുഖപ്രതിഭയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 'എം.പി. വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖപ്രതിഭ' എന്ന വിഷയത്തില്‍നടന്ന അനുസ്മരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും ഓണ്‍ലൈനായിനടന്ന രണ്ടുപരിപാടികളിലായി രാഷ്ട്രീയ, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു.

Content Highlights: MP Veerendra Kumar Remembrance programme to be held on 28