കോഴിക്കോട്: 'വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരനും സുഹൃത്തും' എന്ന വിഷയത്തിലുള്ള ഓണ്‍ലൈന്‍ അനുസ്മരണ പരിപാടി ആരംഭിച്ചു. വീരേന്ദ്രകുമാറിന്റെ മകനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. സ്വാഗതംപറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി. അബ്ദുസ്സമദ് സമദാനി എം.പി., മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സോഷ്യലിസ്റ്റ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഞ്ജു മോഹന്‍ എന്നിവര്‍ വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് സംസാരിക്കും.

കോവിഡ് കാലത്തിന്റെ പരിമിതികള്‍ ഉള്‍ക്കൊണ്ട് ഓണ്‍ലൈന്‍ ആയാണ് പരിപാടി നടക്കുക.