രാഷ്ട്രീയനേതാവും എഴുത്തുകാരനും പ്രഭാഷകനുമായ എം.പി. വീരേന്ദ്രകുമാറിന്റെ വേര്‍പാടിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാവും നിയമസഭാ മുന്‍ സ്പീക്കറുമായ വി.എം. സുധീരന്‍. ഒരേസമയം തന്നെ മികവാര്‍ന്ന എഴുത്തുകാരനും പ്രഭാഷകനുമെന്ന അപൂര്‍വസിദ്ധിയുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ എന്നാണ് വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. പ്രകൃതിയോടുള്ള അഭിനിവേശവും പരിസ്ഥിതിസംരക്ഷണവുമാണ് രാഷ്ട്രീയനേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടൊപ്പം നിയമസഭയിലും ലോക്‌സഭയിലും പ്രവര്‍ത്തിക്കാനായത് അവിസ്മരണീയമായ അനുഭവം തന്നെയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. 

വി.എം. സുധീരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് :

മുതിര്‍ന്ന രാഷ്ട്രീയ നേതാവും, കേന്ദ്രമന്ത്രിയും, പ്രഗല്ഭ പാര്‍ലമെന്റേറിയനും, ശ്രദ്ധേയനായ എഴുത്തുകാരനും,  മികച്ച പ്രഭാഷകനും, മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷമായി. ഒരേ സമയം തന്നെ മികവാര്‍ന്ന എഴുത്തുകാരനും പ്രഭാഷകനുമാകുക എന്ന അപൂര്‍വ്വ സിദ്ധിയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
      
രാഷ്ട്രീയ നേതാവവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ ശ്രദ്ധേയമാക്കുന്നത് പ്രകൃതിയോടുള്ള തന്റെ അഭിനിവേശവും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സ്വീകരിച്ചു വന്നിരുന്ന ശക്തമായ നിലപാടുകളുമായിരുന്നു.അദ്ദേഹത്തോടൊപ്പം നിയമസഭയിലും ലോക്‌സഭയിലും പ്രവര്‍ത്തിക്കാനായത് അവിസ്മരണീയമായ അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
എന്നും എനിക്ക് പ്രത്യേക സ്‌നേഹവും പരിഗണനയും തന്നിരുന്ന പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ജിയുടെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

mp veerendrakumar

Content highlights : congress leader vm sudheeran remebering mp veerendrakumar