അനന്തപുരിയിലെ കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'സ്റ്റോറി ടെല്ലിങ് ഓണ്‍ യുട്യൂബ്' എന്ന ശില്പശാലയില് പങ്കെടുക്കാനെത്തിയ ടീം കരിക്ക് നിശാഗന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ അലകടലാക്കി.