പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍. 1983 മെയ് 21-ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ പരേതനായ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്റെയും തങ്കമണിയുടെയും മകനായി ജനനം. കാസര്‍ഗോഡ് എല്‍ബിഎസ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് എംസിഎബിരുദം.  ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍, ജിഎല്‍പിഉസ്‌കൂള്‍ കീക്കാങ്കോട്ട് എന്നീ കഥാസമാഹാരങ്ങള്‍. കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്, ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ എന്നീ ഓര്‍മക്കുറിപ്പുകള്‍. 

കന്യക ടാക്കീസ്, ടേക്ക് ഓഫ് എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. 
പുത്തന്‍പണം എന്ന സിനിമയുടെ സംഭാഷണം നിര്‍വഹിച്ചു. 

കേന്ദസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം, എസ്ബിടി അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിംഫെസ്റ്റിവല്‍ പുരസ്‌കാരം, കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-17 വര്‍ഷത്തെ സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം, കേരളസാഹിത്യഅക്കാദമി- ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, മികച്ച തിരക്കഥയ്ക്കുള്ള  ഷാങ്ഹായ് ഫിലിംഫെസ്റ്റിവല്‍ പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.