KS Radhakrishnanഅറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും അക്കാഡമിക്കും ചിന്തകനുമാണ് കെ.എസ്. രാധാകൃഷ്ണന്‍. 

കേരള പിഎസ്‌സി ചെയര്‍മാനായും ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ റീഡര്‍ ആയിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് അധ്യാപനജീവിതം തുടങ്ങുന്നത്. 20 വര്‍ഷത്തിലധികം കോളേജ് അധ്യാപകനായിരുന്നു. 

പന്ത്രണ്ടിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സിന്റെയും അംഗമാണ്.