Hameed Chennamangaloorഎഴുത്തുകാരനും സാമൂഹികവിമര്‍ശകനും. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്നവരില്‍ പ്രമുഖന്‍.

1948-ല്‍ കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂര്‍ അരീപറ്റമണ്ണില്‍ അബ്ദുള്‍ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനായി ജനനം. 
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് വകുപ്പു മേധാവിയായി വിരമിച്ചു. 

ഭീകരതയുടെ ദൈവശാസ്ത്രം, മതം രാഷ്ട്രീയം ജനാധിപത്യം, ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകള്‍, പര്‍ദയുടെ മനഃശാസ്ത്രം, മതേതര വിചാരം, വ്യക്തിനിയമവിചിന്തനം, വര്‍ഗ്ഗീയമനോഭാവത്തിന്റെ വേരുകള്‍, ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ സ്വതന്ത്രചിന്തകള്‍, ദൈവത്തിന്റെ രാഷ്ട്രീയം എന്നിവ പ്രധാന കൃതികള്‍. 

ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ ബെസ്റ്റ് പബ്ലിക് ഒബ്സര്‍വര്‍' അവാര്‍ഡ് നേടിയിട്ടുണ്ട്.