GR Indugopanഎഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗല്‍ എന്ന സ്ഥലത്ത് 1974 ഏപ്രില്‍ 19-ന് ജനനം. അച്ഛന്‍ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററാണ്. ചിതറിയവര്‍ എന്ന സിനിമയ്ക്ക്  തിരക്കഥ എഴുതി. അപ്പ് & ഡൌണ്‍ മുകളില്‍ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യന്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു. 

പ്രധാന കൃതികള്‍
രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍
ഇരുട്ട് പത്രാധിപര്‍
മണല്‍ജീവികള്‍
ഐസ് -196°C 
ഭൂമിശ്മശാനം
മുതലലായനി-100% മുതല
ബീജബാങ്കിലെ പെണ്‍കുട്ടി (നോവലൈറ്റുകള്‍)
തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ (2008)
കള്ളന്‍ ബാക്കിയെഴുതുന്നുൊ
കൊല്ലപ്പെട്ട ദയാഭായി
അമ്മിണിപ്പിള്ള വെട്ടുകേസ്.

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് 
അബുദാബി ശക്തി അവാര്‍ഡ്‌