Gopinath Muthukadആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ മാന്ത്രികന്‍. 1964 ഏപ്രി  10-ന്  മലപ്പുറത്തെ കവളമുക്കട്ടയി  കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനനം. പത്താം വയസു മുത  മാജിക്ക് പഠിക്കാന്‍ തുടങ്ങി.മഞ്ചേരി എന്‍.എസ്സ്.എസ്സ്. കോളേജി  നിന്നു ഗണിതശാസ്തത്തി  ബിരുദം. തുടര്‍ന്ന് എ എ  ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു. 1985 മുതല്‍   പ്രൊഫഷണ മാജിക് രംഗത്ത് സജീവ സാന്നിധ്യം.

1996ല്‍ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണ  ബ്രദര്‍ഹുഡ് ഓഫ് മെജിഷ്യന്‍സിന്റ വിശിഷ്ടാംഗീകാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ഇന്റര്‍നാഷണല്‍  മാജിക് സ്റ്റാര്‍-പാരീസ്, പ്രതിഭാ പ്രണാമം-ഗവണ്മെന്റ് ഓഫ് കേരള, മാജിക്കിനെ ജനകീയ കലയായി വളര്‍ത്തിയതിനും മാന്ത്രിക കലാരംഗത്തുള്ള പ്രവര്‍ത്തനങ്ങളുടെ സമഗ്ര സംഭാവനക്കും മാജിക്കിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണ  മെര്‍ലിന്‍ അവാര്‍ഡ്  തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ഗോപിനാഥ് മുതുകാടിനെ തേടിയെത്തിയിട്ടുണ്ട്. 

ഓര്‍മകളുടെ മാന്ത്രികസ്പര്‍ശം ആത്മകഥയാണ്. മാജിക് മാജിക്, മാജിക് എന്ത് എങ്ങനെ, വാഴകുന്നം ഇന്ദ്രജാല കഥകള്‍, ഗണിതരാമന്റെ കുസൃതികള്‍, ഈ കഥയിലുമൊണ്ടൊരു മാജിക് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.