E. P. Jayarajan, mbifl 2019കേരളത്തിലെ കായിക-വ്യവസായ വകുപ്പ് മന്ത്രി. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗം. 
 
1950 മെയ് 28-ന് പാപ്പിനിശ്ശേരിയില്‍ ഇ.പി. പാര്‍വതിയമ്മയുടെയും ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും മകനായി ജനനം. എസ്. എഫ്. ഐയിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ.പി. ജയരാജന്‍. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളിലും ഇ.പി.ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1997-ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും  മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മേയ് 25-ന് പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാല്‍ ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14-ന് മന്ത്രിപദം രാജി വെച്ചു. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ 2018- ആഗസ്റ്റ് 14-ന് വീണ്ടും ഇ.പി. ജയരാജന്‍ കായിക-വ്യവസായ വകുപ്പ് മന്ത്രിയായി.