Balachandran Chullikkaduമലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും അഭിനേതാവുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. എറണാകുളം സ്വദേശി. 1990ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്‌കൃതി അവാര്‍ഡിന് അര്‍ഹനായെങ്കിലും നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരു അവാര്‍ഡും സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2001ല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും സ്വീകരിച്ചില്ല. കവയത്രിയായ വിജയലക്ഷ്മി ഭാര്യയാണ്.

കൃതികള്‍
പതിനെട്ട് കവിതകള്‍
അമാവാസി
ഗസല്‍
ഡ്രാക്കുള
ചുള്ളിക്കാടിന്റെ കവിതകള്‍
ചിദംബരസ്മരണ