ഴുത്തുകാരന്‍ ഗൗരവകരമായി ആവിഷ്‌കരിച്ച പ്രമേയങ്ങളെ എം. കൃഷ്ണന്‍ നായര്‍ തന്റെ സാഹിത്യ വാരഫലം എന്ന കോളത്തിലൂടെ ബാലിശമായി കണ്ടുവെന്ന് സി.വി. ബാലകൃഷ്ണന്‍. ഉന്നതമായ ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കുക എന്നത് അനായാസമാണ്. എന്നാല്‍ ആനുകാലികങ്ങളിലെ ഒന്നിനും കൊള്ളാത്ത രചനകള്‍ വായിക്കുക എന്നത് ശ്രമകരമാണ്. എന്നാലത് തന്റെ കര്‍ത്തവ്യമായിക്കണ്ട് അദ്ദേഹം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമൂഹമാണ് പുതിയ കാലത്ത് വിമര്‍ശന പ്രക്രിയ നടത്തുന്നത്. അവര്‍ നിരൂപകരായി മാറി എഴുത്തുകാരെ വിമര്‍ശിക്കുന്നു, ആക്രമിക്കുന്നു. ഈ മാറിയ സാഹചര്യത്തില്‍, നിരൂപകന്റെ സ്ഥാനം അംഗീകരിക്കാന്‍ എഴുത്തുകാരും വായനക്കാരും തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. സാഹിത്യ സൃഷ്ടിക്കും വായനക്കാരനും ഇടയില്‍ അങ്ങനെ ഒരാളുടെ ആവശ്യമുണ്ടോ എന്ന ചോദ്യവും സി.വി. ബാലകൃഷ്ണന്‍ ഉന്നയിച്ചു. 

മലയാള സാഹിത്യത്തോടും ഭാഷയോടും അഗാധമായ കരുതലും സ്‌നേഹവും പുലര്‍ത്തിയിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യത്തിന്റെ മുറ്റത്തുനിന്നും ചപ്പുചവറുകളെ തൂത്തെറിഞ്ഞ വീട്ടച്ചനായിരുന്നുവെന്ന് പി.കെ. രാജശേഖരന്‍ പറഞ്ഞു. കൃഷ്ണന്‍ നായരുടെ തല്ലുകൊള്ളാത്ത എഴുത്തകാര്‍ അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിവേകത്തിന്റെയും അസഹിഷ്ണുതയുടെയും കാലത്ത് സാഹിത്യ വാരഫലം പോലെ ഒരു കോളം സാധ്യമല്ലെന്ന് പി.കെ. രാജശേഖരന്‍. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നവര്‍ വാടക കൊലയാളികളെ അയച്ചേനെ, ഇല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് എങ്കിലും ഇടുമായിരുന്നു. സ്ത്രീകളെക്കുറിച്ച് എഴുതിയതിന് അദ്ദേഹത്തെ സ്ത്രീവിരുദ്ധനാക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.  

വായനാക്ഷമതയായിരുന്നു എം. കൃഷ്ണമേനോന്റെ എഴുത്തിന്റെ ഏറ്റവും വലിയ സവിശേഷതെയെന്ന് അയ്മനം ജോണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്ന് എല്ലാവര്‍ക്കും എന്തങ്കിലുമൊക്കെ ലഭിച്ചിരുന്നു. മലയാളത്തെ സംബന്ധിച്ച് ആധുനിക വിരുദ്ധനായിരുന്നു അദ്ദേഹം. ആധുനികതയെ അദ്ദേഹം വിമര്‍ശിക്കുകയും രൂക്ഷമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അത് ബാധിച്ചില്ല. 

മലയാളത്തില്‍ സാഹിത്യ വിമര്‍ശം നടത്തി എന്നതല്ല, വിദേശ സാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തി ന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും അയ്മനം ജോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിമര്‍ശകരോട് അസഹിഷ്ണുതയാണ് ഇപ്പോഴത്തെ എഴുത്തുകാര്‍ക്ക് എന്ന വാദത്തോട് അദ്ദേഹം വിയോജിച്ചു. സാഹിത്യവാരഫലം പോലെ പോലെ ഒരു പക്തി എഴുതാന്‍ ഒരാള്‍ ഉണ്ടാകുമോ എന്ന സംശയവും അദ്ദേഹം പങ്കുവച്ചു.

Content Highlights: MBIFL2019 CVBalakrishnan SahithyaVaraphalam