തിരുവനന്തപുരം: ഒരു രാജ്യത്തിന്റെ ചരിത്രം മറ്റൊരു രാജ്യത്തിന്റെ ചരിത്രവുമായു നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരുക്കുകയാണെന്ന് യുക്രെയ്ന്‍ കഥാകാരന്‍ ആന്ദ്രെ കുര്‍ക്കോവ്‌. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമന്‍ദീപ് സന്ദു മോഡറേറ്ററായ ചര്‍ച്ചയില്‍ ദമന്‍ സിങ്, ജൊനാഥന്‍ ഡേവിഡ്‌സണ്‍ എന്നിവര്‍ പങ്കാളികളായി.

ചരിത്രത്തിലുടനീളം ഈ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് റഷ്യയുടെയും യുക്രെയിന്റെയും  കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എപ്പോഴും ഉപരിതലത്തില്‍ നിന്നാണ് ചരിത്രം വരുന്നതെന്ന് കുര്‍ക്കോവ് പറഞ്ഞു.

'സ്ട്രിക്റ്റ്‌ലി പേഴ്‌സണല്‍: മന്‍മോഹന്‍ സിങ് ആന്‍ഡ് ഗുര്‍ഷരണ്‍' എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. മാതാപിതാക്കളുടെ ജീവിതമാണ് പുസ്തകമെന്ന് പറഞ്ഞ ദമന്‍ സിങ് അത് തന്റെ മാതാപിതാക്കളുടെ ഓര്‍മകളാണെന്നും അല്ലാതെ കുടുംബചരിത്രമല്ലെന്നും കൂട്ടിച്ചേര്‍ത്തു. എഴുത്തിന് മുമ്പ് ചരിത്രം കൃത്യമായി പഠിക്കണമെന്നും അവര്‍ പറഞ്ഞു.

ജൊനാഥന്‍ ഡേവിഡ്‌സണ്‍ തന്റെ കവിതയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിച്ചു.

Content Highlights: andrey kurkov, mbifl 2019