പെണ്ണെഴുത്തില്ലെന്ന് വനിതാ എഴുത്തുകാര്‍

തിരുവനന്തപുരം: എഴുത്തില്‍ പെണ്ണെഴുത്തില്ലെന്ന് പ്രശസ്ത വനിതാ എഴുത്തുകാര്‍. കെ.ആര്‍ മീരയും പരമിത സപ്തതി ത്രിപാഠിയും മീനാക്ഷി റെഡ്ഡി മാധവനുമാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ അക്ഷരോത്സവവേദിയില്‍ വിശദമാക്കിയത്. സ്ത്രീ എഴുതുമ്പോള്‍ പെണ്ണെഴുത്താണെങ്കില്‍ പുരുഷ എഴുത്തുണ്ടെന്നും വ്യാഖ്യാനിക്കേണ്ടി വരും. സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണെന്ന ചിന്തയില്‍ നിന്നു വരുന്ന തോന്നലാണ് പെണ്ണെഴുത്തെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം തന്റെ എഴുത്തുകളില്‍ പെണ്‍ കാഴ്ചപ്പാടുകള്‍ കാണാറുണ്ടെന്ന് യുവ എഴുത്തുകാരി മീനാക്ഷി റെഡ്ഡി മാധവന്‍ വ്യക്തമാക്കി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.