ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് : വ്യക്തമാക്കി ശശി തരൂര്‍

തിരുവനന്തപുരം: വൈ ഐ ആം എ ഹിന്ദു എന്ന തന്റെ പുതിയ പുസ്തകം ഹിന്ദുത്വത്തെക്കുറിച്ചല്ല ഹിന്ദൂയിസത്തെക്കുറിച്ചാണെന്ന് എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍. കാലങ്ങളായി തന്റെ എഴുത്തിലൂടെ പറയാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെ സംക്ഷിപ്തതയാണ് പുതിയ പുസ്തകത്തിലുളളതെന്നും ശശി തരൂര്‍ പറഞ്ഞു. ഉചിതമായ സമയത്താണ് ഏറെ കാലികപ്രസക്തിയുള്ള വിഷയം പുസ്തകരൂപേണ പുറത്തിറക്കാന്‍ സാധിച്ചത്. മതവിശ്വാസം സ്വകാര്യമായിരുന്ന പഴയകാലത്ത് ഞാന്‍ ആരെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത് സമൂഹം നമ്മളോട് നീയാര് എന്ന ചോദ്യം ചോദിക്കുമ്പോള്‍ ഞാനൊരു ഹിന്ദുവാണ് എന്ന് പറഞ്ഞേ പറ്റൂ. യഥാര്‍ഥ ഹിന്ദുവാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതും ഇതോടൊപ്പമാണ്. ഈ സാഹചര്യത്തിലാണ് വൈ ഐ ആം എ ഹിന്ദു എന്നത് എഴുതേണ്ടിവരുന്നത്. ശശി തരൂര്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.