ഭിന്നലിംഗം, മൂന്നാംലിംഗം വിളി മതിയാക്കാന്‍ ആവശ്യപ്പെട്ട് ലൈംഗിക ന്യൂനപക്ഷങ്ങള്‍

കനകക്കുന്ന്: ഭിന്നലിംഗം, മൂന്നാംലിംഗം വിളി മതിയാക്കൂ എന്ന് ലൈംഗിക ന്യൂനപക്ഷങ്ങള്‍. മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിലാണ് പൊതുവികാരം ഉയര്‍ന്നത്. ഇപ്പോഴും ആണും പെണ്ണും കെട്ടവരെന്ന് വിശേഷിപ്പിക്കുന്നതിലുള്ള വേദന ശീതള്‍ ശ്യാം പങ്കുവച്ചു. ഒരു ട്രാന്‍സ് മാന്‍ എന്നു പറയുന്നതില്‍ അഭിമാനമാണെന്ന് ദേവ് പറഞ്ഞു. അത് തന്റെ ഐഡന്റിറ്റിയാണ് ദേവ് കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തെ ഉള്‍ക്കൊള്ളാന്‍ പോലും കേരളം പരുവപ്പെട്ടിട്ടില്ലെന്ന് സൂര്യ അഭിലാഷ് പറഞ്ഞു. മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ പോലും ട്രാന്‍സ്ജെന്‍ഡേഴ്സിന് കേരളത്തില്‍ സാധ്യമല്ല. കഴിഞ്ഞദിവസം പുല്‍ത്തൈലം വില്‍ക്കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെതിരെയുണ്ടായ ആക്രമണത്തെ സൂചിപ്പിച്ച് സൂര്യ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.