മാതൃഭൂമി അക്ഷരോത്സവത്തില്‍ അനുഗ്രഹമേകി തെയ്യങ്ങള്‍

കനകക്കുന്ന്: സാഹിത്യം കലയ്ക്കൊപ്പം ചുവടുവയ്!ക്കുന്ന അപൂര്‍വതയും അക്ഷരോത്സവത്തില്‍ കണ്ടു. തെയ്യക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ വിദേശ എഴുത്തുകാര്‍ കേരള സംസ്‌കാരത്തിന്റെ കൈപിടിച്ച് ഒപ്പം ചുവടുവച്ചു. വടക്കന്‍ കേരളത്തിലെ തെയ്യക്കാല കാഴ്ചകളിലേയ്ക്ക് മാതൃഭൂമി അക്ഷരോത്സവം സാഹിത്യ പ്രേമികളെ കൂട്ടിക്കൊണ്ടുപോയി. മരച്ചുവട്ടില്‍ കഥ കേട്ടിരുന്നവര്‍ക്ക് മുന്നിലേയ്ക്ക് രക്ത ചാമുണ്ഡിയും പരദേവതയും അവതരിച്ചു. തെയ്യങ്ങളുടെ കൈപിടിച്ച് മോണിക്കാ വാഞ്ചലു ചുവടുവച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.