അപസര്‍പ്പക സാഹിത്യത്തിന്റെ അഭാവം ചര്‍ച്ച ചെയ്ത് എഴുത്തുകാര്‍

തിരുവനന്തപുരം: അപസര്‍പ്പക സാഹിത്യത്തിന്റെ അഭാവം ചര്‍ച്ച ചെയ്ത മാതൃഭൂമി അക്ഷരോത്സവം സെഷന് മികച്ച പ്രതികരണം. ബാലഭവനിലെ നിറഞ്ഞ സദസിലായിരുന്നു എന്തു കൊണ്ടായിരുന്നു മലയാളത്തില്‍ ഷെര്‍ലക് ഹോംസ് ഉണ്ടാകാത്തത് എന്ന സംവാദം അരങ്ങേറിയത്. ഒരു നൂറ്റാണ്ടു മുമ്പ് ഭാസ്‌കര മേനോനിലൂടെ ആദ്യ അപസര്‍പ്പക നോവല്‍ മലയാളി അറിഞ്ഞു. എന്നാല്‍ അപസര്‍പ്പക സാഹിത്യം ഇന്ന് വംശമറ്റിരിക്കുന്നു. അപസര്‍പ്പകത്വം ഇല്ലാതാകുന്നതിനെ മലയാളത്തിന്റെ പുതു എഴുത്തുകാര്‍ അന്വേഷിക്കുകയാണ്. സുഭാഷ് ചന്ദ്രന്‍, പി.കെ രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദു ഗോപന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.