'ക' തുടങ്ങിവെച്ചത് മലയാളത്തിന്റെ നവയുഗം

തിരുവനന്തപുരം: മലയാളത്തില്‍ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവം. കനകക്കുന്നിലെ അഞ്ച് വേദികളില്‍ നടന്ന എണ്ണമറ്റ സെഷനുകളിലെ സംവാദങ്ങളും ചര്‍ച്ചകളും വാക്കിനും കാലത്തിനും പ്രസരിപ്പ് നല്‍കുന്നതായിരുന്നു. ഒമ്പതര പതിറ്റാണ്ടിന്റെ സാംസ്‌കാരിക ചരിത്രം തുടര്‍ച്ച തേടുകയായിരുന്നു മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിലൂടെ. സഞ്ചാര സാഹിത്യത്തെക്കുറിച്ച് പറഞ്ഞ് വില്യം ഡാര്‍ലിബിളും എം.പി വീരേന്ദ്ര കുമാറും സംഗമിച്ചപ്പോള്‍ തുടങ്ങിയ സംവാദങ്ങള്‍ പിന്നീടുള്ള മൂന്ന് പകലുകളില്‍ അഞ്ച് വേദികളിലായി അനു നിമിഷം സാര്‍ത്ഥകമായി. നാല് വന്‍കരകളില്‍ നിന്ന് 150ലേറെ എഴുത്തുകാര്‍ സംഗമിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.