മാതൃഭൂമി അക്ഷരോത്സവത്തിന് കൊടിയിറങ്ങി ; ഇനി അടുത്ത ഫെബ്രുവരിയില്‍

തിരുവനന്തപുരം: അനന്തപുരിക്ക് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും ആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കൊടിയിറങ്ങി. കനകക്കുന്ന് കൊട്ടാരത്തിന്റെ പാലസ് ഹാളില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടം ചെയ്തു. സംസ്ഥാന തലസ്ഥാനത്ത് ഇത്രയും ഭംഗിയായി ഒരു അക്ഷരോത്സവം സംഘടിപ്പിച്ച മാതൃഭുമിയെ അഭിനന്ദിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.  2019 ഫെബ്രുവരി 1,2,3 തീയതികളില്‍ കനകക്കുന്ന കൊട്ടാരത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.