മാതൃഭൂമി ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ്: തിരി തെളിയാന്‍ രണ്ടുനാള്‍

അനന്തപുരിയില്‍ അക്ഷരോത്സവത്തിന് തിരിതെളിയാന്‍ ഇനി രണ്ട് നാള്‍. രണ്ട് മുതല്‍ നാല് വരെയാണ് കനകക്കുന്ന് കൊട്ടാരത്തില്‍ അക്ഷരോത്സവം നടക്കുന്നത്. നാല് ഭൂഖണ്ഡങ്ങള്‍, 14 രാഷ്ട്രങ്ങള്‍, നൂറ്റമ്പതോളം എഴുത്തുകാര്‍. കനകക്കുന്ന് വേദിയാവുകയാണ് ദേശകാലങ്ങള്‍ മതിലുകള്‍ തീര്‍ക്കാത്ത ഇടങ്ങളായി. സോവിയറ്റ് ശിഥിലീകരണത്തിന്റെ കഥ പറഞ്ഞ ആന്ധ്രെ കുര്‍ക്കോവിന്റെ ആമുഖ പ്രഭാഷണത്തിലൂടെ അക്ഷരോത്സവത്തിന് തുടക്കമാകും. എണ്‍പതോളം സെഷനുകളാകും അക്ഷരോത്സവത്തില്‍ ഉണ്ടാവുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.