റ്റയ്ക്കും അല്ലെങ്കില്‍ ഒന്നിച്ചുമുള്ള ഓര്‍മകളെ ബന്ധിപ്പിക്കുന്ന അര്‍ഥങ്ങളുടെ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണ് ഓരോ വാക്കും. ഓരോ അക്ഷരങ്ങളും ഭാവനകളുടെ വിസ്‌ഫോടനത്തിന്റെ സ്ഫുലിംഗങ്ങളാണ്. 'ക' എന്ന മലയാള അക്ഷരവും നിര്‍വഹിക്കുന്നതും ഇത് തന്നെ. 'ക' തുറന്നിടുന്ന ഭാവനയുടെ ലോകം മോഹിപ്പിക്കുന്നതും ആവേശമുയര്‍ത്തുന്നതുമാണ്.

ഇത് തിരിച്ചറിവിന്റെ യാത്ര, ജ്ഞാതവും അജ്ഞാതവുമായ ഭൂമികയിലൂടെയുള്ള സമ്പന്നമായൊരു ചുറ്റിത്തിരിയല്‍- അര്‍ഥങ്ങളുടെ വ്യാഖ്യാനം, നല്ലത്, ദുഃഖം, ചീത്ത, ആനന്ദം, ആത്മീയം, ഇന്ദ്രിയസുഖദായകം, സാഹിത്യം എന്നിവയുടെ അനുഭവങ്ങളുമായുള്ള കൂടിച്ചേരല്‍. ഭാവനയുടെയും ക്രിയാത്മകതയുടെയും ഉജ്വലമായ സാധ്യതകള്‍ സമ്മാനിച്ച് മാനവികതയുടെ അവര്‍ണനീയമായ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുകയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്