നകക്കുന്നിലെ മുളങ്കൂട്ടത്തിന് നടുവിലേക്ക് കവിത കാറ്റ് പോലെ വീശിയിറങ്ങി. ഭാഷയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്തേക്ക്. താളവും രാഗവും തീര്‍ക്കുന്ന വിസ്മയങ്ങള്‍ക്കപ്പുറം പച്ചയായ സാഹിത്യം ആസ്വദിക്കാന്‍ ഒത്തുകൂടിയവര്‍ക്ക് ഇടയിലേക്ക്. കവിയുടെ ചുണ്ടില്‍ നിന്ന കാവ്യാസ്വാദകന്റെ ഹൃയങ്ങളിലേക്ക് കവിത ഒഴുകി എത്തി.

ഒരു കവിയില്‍ നിന്ന് അടുത്ത ആളിലേക്ക് അതില്‍ നിന്ന് മറ്റൊരാളിലേക്ക് കവിത വിളക്കിച്ചേര്‍ത്ത ചങ്ങലക്കണ്ണികളായി എത്തിച്ചേര്‍ന്നതാകട്ടെ കെ. ജയകുമാര്‍, മീര നായര്‍, ലക്ഷ്മി പ്രിയ, സരള രാമം കുമാര്‍, ബബിത ജസ്റ്റിന്‍, ജനീസ മോറിസ് എന്നിവരും. 

പ്രിയ കവയിത്രി മാധവിക്കുട്ടിയെക്കുറിച്ചുള്ള ആമി എന്ന കവിതയടക്കം രണ്ടു കവിതകളാണ് കെ. ജയകുമാര്‍ സദസിനായി ചൊല്ലിയത്. അശോക വനിയിലെ സീതയുടെ കഥ പറഞ്ഞ ബ്ലസ്ഡ്, രാജാവനെ പ്രണയിച്ച സുന്ദരി ചെല്ലമ്മയെക്കുറിച്ചുള്ള ' സുന്ദരി ചെല്ലമ്മ ' എന്നീ കവിതകളാണ് മീര നായര്‍ ചൊല്ലിയത്. 

ഇവരില്‍ നിന്ന് കവിതകളുടെ ചങ്ങലകള്‍ നീണ്ടത് ലക്ഷ്മിപ്രിയ, സരള രാം കുമാര്‍, ബബിത ജസ്റ്റിന്‍, ജസീന മോറിസ് എന്നിവരിലേക്കും. കരഘോഷത്തോടെയാണ് ഓരോ കവിതയും സദസ് ഏറ്റുവാങ്ങിയത്.

Content Highlights: mbifl 2018,poetry chain, k jayakumar, meera nair, lekshmi priya