yamaതിരുവനന്തപുരത്തു  ജനനം. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഡല്‍ഹി എന്നിവിടങ്ങളില്‍ പഠനം. അഭിനയം, തിരക്കഥാരചന, തിയേറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2008-ല്‍  കേരള  സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള  സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009-ല്‍ 'ക്ലാസിക്കല്‍  പെര്‍ഫോമന്‍സുകളിലെ മൂകാഭിനയം' എന്ന വിഷയത്തില്‍ ഗവേഷണത്തിനായി ഇന്‍ലാക്  സ്‌കോളര്‍ഷിപ്പ്  ലഭിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു.