v sunilമദര്‍ലാന്‍ഡ് വെഞ്ച്വഴ്സിന്റെ ഡയറക്ടര്‍. പ്രമുഖ പരസ്യ ഏജന്‍സികളായ മക് കാന്‍ എറിക്സണ്‍, ഒ ആന്‍ഡ് എം എന്നിവയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തുടക്കം. ഇന്‍ക്രഡിബിള്‍ ഇന്ത്യ പോലുള്ള പ്രശസ്തമായ പരസ്യ കാമ്പയിനിന് തുടക്കം കുറിച്ചു. 2004ല്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്വതന്ത്ര ഏജന്‍സിയായ എയ്ക്ക് തുടക്കമിട്ടു.

ഡബ്ലു പ്ലസ് കെയുടെ എക്സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന നിലയില്‍ ഇന്ത്യയിലെ പല പ്രമുഖ ബ്രാന്‍ഡുകളുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്‍ഡിഗോ പോലുള്ള ചെലവ് കുറഞ്ഞ വിമാനസര്‍വീസിന്റെ രൂപരേഖ തയ്യാറാക്കിയത് സുനിലാണ്. മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ രൂപകല്‍പന ചെയ്യുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. മദര്‍ലാന്‍ഡ്, ദി ഇന്ത്യ ട്യൂബ് ഡോട്ട് കോം എന്നിവ സ്ഥാപിച്ചു. കൊച്ചി ബിനാലെയുടെ സ്ഥാപക ട്രസ്റ്റിമാരില്‍ ഒരാളാണ്.