tv varkeyഎഴുത്തുകാരന്‍, പ്രൊഫസര്‍. പന്ത്രണ്ടിലധികം നോവലുകളും രണ്ട് സമാഹാരങ്ങളില്‍ 36-ലധികം ചെറുകഥകളും രചിച്ചിട്ടുണ്ട്. 1938-ല്‍ കോട്ടയത്ത് ജനനം. ആദ്യപുസ്തകം ബോധധാരാ ശൈലിയില്‍ രചിക്കപ്പെട്ട വഴിയും നിഴലും എന്ന നോവല്‍. വിളക്ക്, സൂര്യന്‍ മരണം, നാം ചിതലുകള്‍, ഞാന്‍ ശിവന്‍പിള്ള, ഛായ, മാഞ്ഞുപോകുന്ന തലമുറകള്‍, ത്രികാലം തുടങ്ങിയവ പ്രധാന നോവലുകള്‍. സൂര്യന്റെ മരണം 1980-ല്‍ രാജീവ് നാഥ് ഇതേ പേരില്‍ സിനിമയാക്കി. ഞാന്‍ ശിവന്‍പിള്ള എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 1991-ല്‍ ഭരതന്‍ സംവിധാനം ചെയ്ത കേളി.