TT Sreekumarആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ 1964ല്‍ ജനിച്ചു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നു എം ഫില്‍ ബിരുദവും, ഹോങ്കോങ് സാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു പി.എച്ച്.ഡിയും. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൈദരാബാദ് ഇ.എഫ്.എല്‍.യൂണിവേഴ്സിറ്റിയില്‍ അധ്യാപകന്‍.

പുസ്തകങ്ങള്‍
നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം 
സിവില്‍ സമൂഹവും ഇടതു പക്ഷവും 
കടലറിവുകള്‍ 
കഥ ഇതുവരെ: കേരള വികസന സംവാദങ്ങള്‍ 
ചരിത്രവും ആധുനികതയും
ഉത്തരാധുനികതക്കപ്പുറം 
കൃഷി ഗീത: ചൊല്ലും വായനയും 
ആണവ നിലയവും വികസന രാഷ്ട്രീയവും
അര്‍ബന്‍ പ്രോസസ് ഇന്‍ കേരള 

പങ്കെടുക്കുന്ന സെഷന്‍: മലയാളി, ഉപദേശീയതയുടെ പുതിയ എഴുത്തുകാരന്‍: ദേശീയത ഹിംസാത്മക ദേശീയതയായി പരിണമിക്കുന്ന കാലത്ത് മലയാളം പോലുള്ള ഉപദേശീയതകളുടെ പ്രാതിനിധ്യം എഴുത്തുകാരെ എങ്ങനെ ബാധിക്കുന്നു?
വേദി: ബാലഭവന്‍
സമയം: 10.00
തിയതി: ഫെബ്രുവരി 3