t padmanabhan'കഥയുടെ കാലഭൈരവന്‍'. 1931-ല്‍ കണ്ണൂരിനടുത്ത പള്ളിക്കുന്നില്‍ ജനിച്ചു. അമ്മ: ദേവകി എന്ന അമ്മുക്കുട്ടി; അച്ഛന്‍: പുതിയിടത്ത് കൃഷ്ണന്‍ നായര്‍. ഭാര്യ: പരേതയായ കെ.ടി. ഭാര്‍ഗവി. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948-ല്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എന്നീ ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. 

എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ചന്തുമേനോന്‍ പുരസ്‌കാരം, കാക്കനാടന്‍ പുരസ്‌കാരം, സി.വി. കുഞ്ഞുരാമന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

2015-ല്‍ ഭാരതീയ ഭാഷകള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഭാരതീയ ഭാഷാ പരിഷത്തിന്റെ സമ്മാനവും ലഭിച്ചു. യൂറോപ്പിലും ഇംഗ്ലണ്ടിലും അമേരിക്കയിലും കാനഡയിലും സഞ്ചരിച്ചു. നോവലും യാത്രാവിവരണവും എഴുതിയിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ നിരസിച്ചു. ഓടക്കുഴല്‍ അവാര്‍ഡും സ്വീകരിച്ചില്ല.