T P Sreenivasanഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞന്‍. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു.1944 ജൂണ്‍ 17-ന് കായംകുളത്ത് ജനനം. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. ഒരു വര്‍ഷത്തോളം മാര്‍ ഇവാനിയോസ് കോളജില്‍ ഇംഗ്‌ളീഷ് അധ്യാപകനായി. പിന്നീട് ഐ.എഫ്.എസ് പരീക്ഷ പാസായി.

വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഫിജിയിലെയും മറ്റ് എട്ട് ദക്ഷിണ-പസഫിക് ദ്വീപ് സംസ്ഥാനങ്ങളുടെയും ഇന്ത്യന്‍ അംബാസഡര്‍, അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അംബാസഡര്‍, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം ഉപപ്രതിനിധി, കെനിയയിലെ ഇന്ത്യയുടെ ഹൈകമ്മീഷണറും നെയ്‌റോബിയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, വാഷിഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, വിയന്നയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ഓസ്ടിയയിലെയും, സ്ലോവേനിയയിലെയും ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങിയ ഉന്നത പദവികളില്‍ സേവനം അനുഷ്ടിച്ചു. 2004-ല്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തു.