suneetha balakrishnanഇംഗ്ലീഷ്, മലയാളം ഭാഷകളിലായി സൃഷ്ടികള്‍ നടത്തുന്ന സുനീത ബാലകൃഷ്ണന്‍ ഫിക്ഷനുകള്‍, വാര്‍ത്താ ഫീച്ചറുകള്‍ എന്നിവ എഡിറ്റ് ചെയ്യുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദി ഗാര്‍ഡിയന്‍, ദി ഹിന്ദു, ദി കാരവണ്‍, തെഹല്‍ക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുള്ള അവര്‍ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് ട്രിയിനറായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഒരു കവിതാ സമാഹാരം, രണ്ട് നോവെല്ലകള്‍, നാല് വിവര്‍ത്തന പുസ്തകങ്ങള്‍ എന്നിവ സുനീതയുടേതായിട്ടുണ്ട്. ജുംപ ലഹരിയുടെ ഇന്റര്‍പ്രട്ടര്‍ ഓഫ് മെലാഡീസ്, ജയശ്രീ മിശ്രയുടെ റാണി എന്നിവയുടെ മലയാളം പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്. മാതൃഭൂമി നഗരത്തിലും മറ്റൊരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിലും നിലവില്‍ കോളങ്ങള്‍ ചെയ്യുന്നുണ്ട്.

കൃതികള്‍ 
ദി ഗസ്റ്റ്
ജാല്‍ഡിമാട്രിമോണിഡോട്ട് കോം
സീസണ്‍സ്
ദി ഇന്‍ ബിറ്റ്‌വീന്‍ നോവല്‍സ് 2 ഫെബ് 11 എഎം- 12 എഎം