sujatha gidlaഅവര്‍ക്ക് കഴിക്കാന്‍ പ്രത്യേകം പ്ലേറ്റുകളും കുടിക്കാന്‍ പ്രത്യേകം ഗ്ലാസുകളുമായിരുന്നു. ഉന്നതകുലജാതരുടെ ഇടങ്ങളിലൂടെ സൈക്കിളില്‍ സഞ്ചരിക്കാനോ ചെരുപ്പിട്ടു നടക്കാനോ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അവരെക്കുറിച്ച് അവരില്‍പ്പെട്ട ഒരു പെണ്ണ് പൊള്ളുന്നഭാഷയില്‍ ഒരു പുസ്തകമെഴുതി -ആന്റ്സ് എമങ് എലിഫെന്റ്സ്. അതെഴുതുമ്പോള്‍, തന്റെ കൈയിലെ മധുരം വാങ്ങാന്‍ വിസമ്മതിച്ച സ്‌കൂളിലെ സഹപാഠിയെ അവള്‍ ഓര്‍ത്തിട്ടുണ്ടാവണം. 

അവളുടെ പേര് സുജാത ഗിഡ്ല. ആന്ധ്രയില്‍ ജനനം. ഇരുപത്തിയാറാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോള്‍ അമേരിക്കയിലെ സബ്വേയില്‍ കണ്ടക്ടറായി ജോലി. അമേരിക്കയിലെ പ്രഥമ വനിതാ കണ്ടക്ടറാണ് സുജാത. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭയാനതകളും വൃത്തികേടുകളും തുറന്നുകാട്ടുന്ന ആന്റ്സ് എമങ് എലിഫെന്റ്സ് ലോകം ഞെട്ടലോടെയാണ് വായിച്ചത്. സദാചാരക്കൊലകളും ജാതിയുടെപേരില്‍ അക്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്ന നടപ്പുകാല ഭാരതീയപരിസരത്തില്‍ സുനിതയുടെ വാക്കുകള്‍ നമുക്ക് മുഖദാവില്‍ കേള്‍ക്കേണ്ടതുണ്.