Sudeep Chakravartiനോവലുകളും നോണ്‍ ഫിക്ഷനുകളുമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റെഡ് സണ്‍ ക്രോഡ്‌വേഡ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഹൈവേ 39, ആന്റ് ക്ലിയര്‍ ഹോള്‍ഡ് ബില്‍ഡ് എന്നിവ 2014ലെ ഏഷ്യന്‍ പബ്ലിഷിങ് പുരസ്‌കാരത്തിലെ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് നേടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ദി ബംഗാളീസ് : എ പോട്രേറ്റ് ഓഫ് എ കമ്യൂണിറ്റി നിരൂപക പ്രശംസ പിടിച്ചുപറ്റുന്നതിനൊപ്പം വില്‍പ്പനയിലും മുന്നിലെത്തിയിരുന്നു. 

കലാപങ്ങള്‍, കലാപ പരിഹാരങ്ങള്‍, ജനാധിപത്യവും വികസനവും, രാഷ്ട്രീയ സാസമ്പത്ത് വ്യവസ്ഥ, വാണിജ്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വതന്ത്ര നിരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളാണ് സുധീപ് ചക്രവര്‍ത്തി. ദി ഏഷ്യന്‍ വാള്‍സ്ട്രീറ്റ് ജേണല്‍, സണ്‍ഡേ, ഇന്ത്യ ടുഡേ ഗ്രൂപ്പ്, എച്ച്.ടി മീഡിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കൃതികള്‍

ദി ബംഗാളീസ് : എ പോട്രേറ്റ് ഓഫ് എ കമ്യൂണിറ്റി
ടിന്‍ ഫിഷ്
ദി അവന്യൂ ഓഫ് കിങ്‌സ് 
സെഷന്‍സ്

സെഷന്‍ 1 : ഹൗ പൊളിറ്റിക്‌സ് ഷെയ്പ്‌സ് കള്‍ച്ചര്‍ : ബംഗാള്‍ ഇന്‍ ദി സിക്സ്റ്റീസ്
വേദി: പാലസ് ഹാള്‍ 
സമയം: 12
തിയതി: ഫെബ്രുവരി 2

സെഷന്‍ 1 : ദി സിറ്റീസ് ഇന്‍ ഔര്‍ ഹെഡ് : ബോംബെ, കല്‍ക്കട്ട, ന്യൂയോര്‍ക്ക്, ലണ്ടന്‍, ആന്‍ഡ് ഡല്‍ഹി അസ് ലിറ്റററി ക്യാരക്ടേഴ്‌സ്. എ ഡിസ്‌കഷന്‍
വേദി: ബിഗ് വെന്യൂ
സമയം: 6.00
തിയതി: ഫെബ്രുവരി 3