subhash chandranനോവലിസ്റ്റ്, ചെറുകഥാകൃത്ത്. 1972ല്‍ ആലുവക്കടുത്ത് കടുങ്ങലൂരില്‍ ജനിച്ചു. അച്ഛന്‍: ചന്ദ്രശേഖരന്‍ പിള്ള, അമ്മ: പൊന്നമ്മ. എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയവിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994-ല്‍ മലയാളത്തില്‍ ഒന്നം റാങ്കോടെ മാസ്റ്റര്‍ ബിരുദം. നിയമ പഠനം പൂര്‍ത്തിയാക്കിയില്ല. ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചീഫ്സബ് എഡിറ്റര്‍. ഭാര്യ: ജയശ്രീ, മക്കള്‍ : സേതുപാര്‍വതി, സേതുലക്ഷ്മി.
 
മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാമല്‍സരത്തില്‍ ഘടികാരങ്ങള്‍ നിലയ്്ക്കുന്ന സമയം എന്ന ചെറുകഥയ്ക്ക് ഒന്നാംസ്ഥനം ലഭിച്ചു. ആ ഒറ്റക്കഥ തന്നെ സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തി. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മനുഷ്യന് ഒരു ആമുഖത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് ക്രോസ് വേര്‍ഡ് പുരസ്‌കാരം ലഭിക്കുകയുണ്ടായി. 

ദ വീക്ക് വാരിക വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ഇന്ത്യയിലെ അന്‍പത് യുവാക്കളില്‍ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളില്‍ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തില്‍നിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി.

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
വയലാര്‍ പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 
അങ്കണം-ഇ.പി. സുഷമ അവാര്‍ഡ്
എസ്.ബി.ടി അവാര്‍ഡ്
വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്
ഓടക്കുഴല്‍ പുരസ്‌കാരം 
കോവിലന്‍ പുരസ്‌ക്കാരം 

പുസ്തകങ്ങള്‍
ഘടികാരങ്ങള്‍ നിലക്കുന്ന സമയം(ചെറുകഥസമാഹാരം)
പറുദീസാനഷ്ടം(ചെറുകഥസമാഹാരം)
തല്പം(ചെറുകഥസമാഹാരം)
മനുഷ്യന് ഒരു ആമുഖം - നോവല്‍
ബ്ലഡി മേരി(നിണ്ട കഥകള്‍)
വിഹിതം(ചെറുകഥസമാഹാരം)
മധ്യേയിങ്ങനെ(അനുഭവക്കുറിപ്പുകള്‍)
കാണുന്ന നേരത്ത്(അനുഭവക്കുറിപ്പുകള്‍)
ദാസ് ക്യാപിറ്റല്‍(അനുഭവക്കുറിപ്പുകള്‍)