sethuവിഭ്രാത്മകമായ അനുഭവലോകം കൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച എഴുത്തുകാരനാണ് സേതു. പലവഴി ജീവിതങ്ങള്‍ വളച്ചുകെട്ടില്ലാതെ അനുഭവിപ്പിക്കുന്ന ഭാഷയില്‍ സേതു എഴുതുന്നു. 1942ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് സേതുവിന്റെ ജനനം. ചെറുകഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), ഓടക്കുഴല്‍ അവാര്‍ഡ് (മറുപുറം)  തുടങ്ങിയ ധാരാളം പുരസ്‌കാരങ്ങള്‍ സേതുവിനെ തേടിയെത്തിയിട്ടുണ്ട്.

പാണ്ഡവപുരം എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വായനക്കാരെ പിടിച്ചുലയ്ക്കുന്ന നോവലാണ്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലന്‍സ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നീ കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ സിനിമാവിഷ്‌കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സംസ്ഥാനചലച്ചിത്രപുരസ്‌കാരം നേടി. 2005-ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചു.
പ്രധാന കൃതികള്‍
മറുപിറവി
ഞങ്ങള്‍ അടിമകള്‍
പാണ്ഡവപുരം
കൈമുദ്രകള്‍
കൈയൊപ്പും കൈവഴികളും
നിയോഗം
ആലിയ
അടയാളങ്ങള്‍
തിങ്കളാഴ്ചകളിലെ ആകാശം
വെളുത്ത കൂടാരങ്ങള്‍
അരുന്ധതിയുടെ വിരുന്നുകാരന്‍
ദൂത്
ഗുരു
മലയാളത്തിന്റെ സുവര്‍ണകഥകള്‍