Seethal Syamസ്ത്രീകളെയും പുരുഷന്മാരെയും പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ജീവിക്കാനും സഞ്ചരിക്കാനും മാന്യമായ തൊഴിലെടുക്കുന്നതിനും പ്രണയിക്കാനും ഒന്നിച്ച് ജീവിക്കാനുമെല്ലാമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റാണ് ശീതള്‍ ശ്യാം. ക്യൂര്‍ പ്രൈഡ് കേരളം എന്ന സംഘടനയുടെ സ്ഥാപകയാണ്. കേരളസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് വേണ്ടി നയം രൂപികരിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പഠനം നടത്തിയതും ശീതളായിരുന്നു.