Sarah Josephപ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും സാമൂഹികപ്രവര്‍ത്തകയും. സാറാ ജോസഫിന്റെ രചനകളില്‍ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും ദര്‍ശിക്കുവാന്‍ സാധിക്കും. 1946 ഫെബ്രുവരി 10-ന് തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനനം. സ്‌കൂള്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തില്‍ ബി.എയും എം.എയും പൂര്‍ത്തിയാക്കിയ ശേഷം കൊളീജിയറ്റ് സര്‍വീസില്‍ പ്രവേശിച്ചു. പട്ടാമ്പി സംസ്‌കൃത കോളജില്‍ മലയാളം അധ്യാപികയായിരുന്നു. തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ താമസം. 2014ല്‍ ആം ആദ്മി പാര്‍ട്ടി അംഗമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു.

പ്രധാന കൃതികള്‍ : കാടിന്റെ സംഗീതം, പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി, പുതുരാമായണം, ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആതി, ആളോഹരി ആനന്ദം

പുരസ്‌കാരങ്ങള്‍  : കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഒ.ചന്തുമേനോന്‍ അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ്,  ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരം, കഥ അവാര്‍ഡ്(ന്യൂഡല്‍ഹി), പത്മപ്രഭാ പുരസ്‌കാരം