ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും. ലോകസഞ്ചാരി. മലയാളത്തിലെ പ്രഥമദൃശ്യയാത്രാവിവരണമായ സഞ്ചാരം തുടങ്ങിയത് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ്. ആയിരം എപ്പിസോഡുകള്‍ പിന്നിട്ട് സഞ്ചാരം അതിന്റെ ചരിത്രയാത്രതുടരുകയാണ്. സഞ്ചാരം തുടങ്ങിയത് എഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ സഫാരിയില്‍. ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. 1971-ല്‍ ജനനം. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശി.