santhosh etchikkanam1971-ല്‍ കാസര്‍കോട് ജില്ലയില്‍ ജനനം. മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍. കേരള പ്രസ് അക്കാദമിയില്‍നിന്ന് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനില്‍ പി.ജി. ഡിപ്ലോമ. ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കാരൂര്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, കൊല്‍ക്കത്ത ഭാഷാ/സാഹിത്യപരിഷത്ത് അവാര്‍ഡ്, ഡല്‍ഹി കഥാ അവാര്‍ഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാണ്, അബി  തുടങ്ങിയ സിനിമകള്‍ക്കും നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും തിരക്കഥയെഴുതി.

ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, കൊമാല, നരനായും പറവയായും, പകല്‍സ്വപ്നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. ഭാര്യ: ജല്‍സ മേനോന്‍. മകന്‍: മഹാദേവന്‍.