sabyn javeriപാകിസ്താനി ചെറുകഥാകൃത്ത്, വിദ്യാഭ്യാസ വിചക്ഷ. പൊളിറ്റിക്കല്‍ ത്രില്ലറായ നോബഡി കില്ലര്‍ ഹെര്‍ എന്ന കൃതിയുടെ രചയിതാവ്, സബിന്റെ ചെറുകഥ ലണ്ടന്‍ മാഗസിന്റെ ദി ഓക്‌സോണിയന്‍ റിവ്യൂ, ബെംഗാള്‍ ലൈറ്റ്‌സ്, വാസാഫിരി, വേള്‍ഡ് ഓഡിയന്‍സ്, ട്രെസ്പാസ് ആന്‍ഡ് ഷുഗര്‍ മ്യൂള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തിത്വം കുടിയിറക്കം, ലൈംഗികത എന്നിവയാണ് സബിന്റെ കഥകളുടെ പ്രധാന പ്രമേയങ്ങള്‍.

സബിന്റെ രചനകള്‍ യു.കെ.യിലെ ക്രിയാത്മക രചനകളുടെ ടെക്സ്റ്റ് ബുക്കുകളില്‍ ഇടം പടിച്ചിട്ടുണ്ട്. ഓക്‌സോണിയന്‍ റിവ്യൂ ചെറുകഥാ അവാര്‍ഡും മെറീഡിയന്‍, ലീഫ് ബുക്ക്‌സ്, പ്രഥമ ടിബോര്‍ ജോണ്‍സ് സൗത്ത് ഏഷ്യ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലത്തില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ലസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ പി. എച്ച്.ഡി.യും സ്വന്തമാക്കിയിട്ടുണ്ട്.

കൃതികള്‍

നോബഡി കില്‍ഡ് ഹെര്‍
ഒണ്‍ലി ഇന്‍ ലണ്ടന്‍