Sabriye Tenberkenപന്ത്രണ്ടാം വയസ്സില്‍ അന്ധയായി. ബോണ്‍ യൂണിവാഴ്‌സിറ്റിയില്‍ നിന്ന് തിബറ്റോളജി പഠിച്ചശേഷം തിബെറ്റില്‍ അന്ധര്‍ക്ക് വേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ചു. അന്ധര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 2007-ല്‍ കേരളത്തില്‍ പോള്‍ ക്രോനെന്‍ബെര്‍ഗ്ഗുമായി ചേര്‍ന്ന് കാന്താരി എന്ന വിദ്യാഭ്യാസസംഘടയ്ക്ക് തുടക്കം കുറിച്ചു. 

സബ്രിയയുടെ മൈ പാത്ത് ലീഡ്‌സ് ടു ടിബെറ്റ് എന്ന പുസ്തകം 13 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. 2005-ലെ നോബല്‍ പുരസ്‌കാരത്തിന് സബ്രിയയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2004-ലെ ടൈം മാഗസിന്റെ ഏഷ്യയിലെ ഹീറോ, 2016-ലെ ഗാന്ധി ദര്‍ശന്‍ അന്താരാഷ്ട്രഅവാര്‍ഡ് തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങള്‍ സബ്രിയക്ക് ലഭിച്ചിട്ടുണ്ട്.