S Josephകവി. ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് 1965-ല്‍ ജനിച്ചു. കറുത്ത കല്ല്, മീന്‍കാരന്‍, ഐഡന്റിറ്റി കാര്‍ഡ്, ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, മഞ്ഞ പറന്നാല്‍ എന്നീ കവിതാസമാഹാരങ്ങള്‍. 'ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 'ചന്ദ്രനോടൊപ്പം' എന്ന സമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗം അധ്യാപകന്‍.