s hareeshഉത്തരാധുനിക മലയാളചെറുകഥയിലെ ശ്രദ്ധേയസാന്നിദ്ധ്യം. 1975-ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ ജനനം. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ഹരീഷിന്റെ 3 കഥകള്‍ കൂട്ടിയണക്കി സഞ്ജു സുരേന്ദ്രന്‍ ഏദന്‍ എന്ന സിനിമയൊരുക്കിയിട്ടുണ്ട്. രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യപ്രഭാഷണം പ്രൊഫസര്‍ : റാന്‍ഡി പോഷ്(വിവര്‍ത്തനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.