prathibha rayപ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമാണ് പ്രതിഭ റായ്. ഒറീസ്സയിലെ ജഗത്സിങ്ങ് പൂര്‍ ജില്ലയില്‍ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ 1943 ജനുവരി 21-ന് ജനനം. സ്‌കൂള്‍ അദ്ധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. വിവിധ കോളേജുകളില്‍ അദ്ധ്യാപികയായി ജോലി നോക്കി . 2007-ല്‍ പത്മശ്രീ പുരസ്‌കാരം. ഒഡിയ സാഹിത്യത്തിനു നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2011-ലെ ജ്ഞാനപീഠ പുരസ്‌കാരം.

പ്രധാന പുസ്തകങ്ങള്‍
ദ്രൗപദി
ആദിഭൂമി
അപരാജിത
ശിലാപത്മ
യജ്ഞസേനി
ഉത്തര്‍മാര്‍ഗ്ഗ്
സമുദ്രസ്വര
നിലാതൃഷ്ണ 
മേഘമേദുര