pradip panjoubhamഇംഫാല്‍ ഫ്രീ പ്രസ് എന്ന ദിനപത്രത്തിന്റെ എഡിറ്റര്‍. ഇന്ത്യയിലെ മറ്റ് പ്രധാന പ്രസിദ്ധീകരണങ്ങള്‍ക്കും പത്രങ്ങള്‍ക്കും വേണ്ടി എഴുതുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍നിന്ന് പ്രദീപ് രണ്ടുവട്ടം ഇടവേളയെടുത്തിട്ടുണ്ട്.

വടക്കു കിഴക്കന്‍ മേഖലയെ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് ഉപദേശീയതയെ കുറിച്ച് പ്രബന്ധരചനയ്ക്കുള്ളതായിരുന്നു ആദ്യത്തേത്.

വടക്കു കിഴക്ക് എന്ന ആശയത്തെയും അതിന്റെ ഭൗമശാസ്ത്രപരവും ഭൗമരാഷ്ട്രീയപരവുമായ ദിശകളെയും കുറിച്ച് ഗവേഷണം നടത്തുന്നിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി(ഷിംല)യില്‍ റിസര്‍ച്ച് ഫെലോയായി ചേരുന്നതിനുള്ളതായിരുന്നു രണ്ടാമത്തേത്. 

കൃതികള്‍:

ദ നോര്‍ത്ത് ഈസ്റ്റ് ക്വസ്റ്റിയന്‍: കോണ്‍ഫ്‌ലിക്ട് ആന്‍ഡ് ഫ്രണ്ടിയേഴ്‌സ്
ഷാഡോ ആന്‍ഡ് ലൈറ്റ്‌സ്: എ കലൈഡോ സ്‌കോപ് ഓഫ് മണിപ്പുര്‍.