Paramitaഒഡിയ സാഹിത്യകാരി. ഏഴ് കഥാ സമാഹാരങ്ങള്‍, രണ്ട് നോവലുകള്‍, ഒരു നോവെല്ല എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒഡീഷയിലെ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ അവരുടെ പുതിയ നോവല്‍ അഭിപ്രേത കല മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. 2016ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നിലവില്‍ ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥയാണ്.