p p ramachandran1962-ല്‍ മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് ജനനം. കാണെക്കാണെ, രണ്ടായ് മുറിച്ചത്, കലംകാരി, കാറ്റേ കടലേ എന്നിവ മുന്‍പു പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍. കാണെക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കവിതയ്ക്കു ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍: വി.ടി. കുമാരന്‍ അവാര്‍ഡ് (1991), ചെറുകാട് അവാര്‍ഡ് (1994), കുഞ്ചുപിള്ള സ്മാരക പുരസ്‌കാരം (1998), ചങ്ങമ്പുഴ അവാര്‍ഡ് (2000), വി.കെ. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് (2001), മഹാകവി പി. സ്മാരക പുരസ്‌കാരം (2013), ചെറുശ്ശേരി അവാര്‍ഡ് (2014). കുട്ടികള്‍ക്കുവേണ്ടി പാതാളം (കഥ), പൂച്ചക്കുറുഞ്ഞ്യാരും അഞ്ചു മക്കളും (കഥ), പൂതപ്പാട്ട് (പുനരാഖ്യാനം), മരക്കുതിര (ചീനക്കഥകള്‍) എന്നിവയും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാതാളത്തിന് 2013-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡു ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി 2012-ല്‍ ദില്ലിയില്‍ സംഘടിപ്പിച്ച വേള്‍ഡ് പോയട്രി ഫെസ്റ്റിവലിലും 2014-ല്‍ ഇംഫാലില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പോയട്രി ഫെസ്റ്റിവലിലും ഷാര്‍ജ പുസ്തകോത്സവത്തോടനുബന്ധിച്ച കവിസമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

ഏതാനും കവിതകള്‍ തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഹിന്ദി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള വിവര്‍ത്തനങ്ങള്‍ പോയട്രി ഇന്റര്‍നാഷണല്‍ വെബ് എന്ന പ്രമുഖ ഇന്റര്‍നെറ്റ് ജേണലില്‍ ലഭ്യമാണ്. അവതരണകവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിനു കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചു. വിലാസം: ഹരിതകം, വട്ടംകുളം പി.ഒ, മലപ്പുറം ജില്ല. 679578. e mail: ppramachandran@gmail.com