gopeekrishnanതൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ. നാരായണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി ജനിച്ചു. ജി.എല്‍.പി.എസ്. പാപ്പിനിവട്ടം, എച്ച്.എസ്. പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവ. എന്‍ജിനീയറിങ് കോളേജ് തൃശ്ശൂര്‍, എസ്.എന്‍. കോളേജ് നാട്ടിക എന്നിവിടങ്ങളില്‍ പഠിച്ചു.

മടിയരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി (കവിതാസമാഹാരം), ദൈവത്തെ മാറ്റിയെഴുതുമ്പോള്‍ (ലേഖനസമാഹാരം) തുടങ്ങിയവ പ്രധാന കൃതികള്‍. ഒളിപ്പോര് , പാതിരാകാലം എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു; നിരവധി ഡോക്യുമെന്ററികള്‍ക്ക് കമന്ററിയും.

കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അയനം-എ. അയ്യപ്പന്‍ പുരസ്‌കാരം, കെ. ദാമോദരന്‍ പുരസ്‌കാരം, ഡോ. പി.കെ. രാജന്‍ പുരസ്‌കാരം, കുഞ്ഞുണ്ണിസ്മൃതി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ മാനേജരായി ജോലി ചെയ്യുന്നു. email : pn.gopikrishnan@rediffmail.com.