P K RAJASEKHARANസാഹിത്യവിമര്‍ശകനും പത്രപ്രവര്‍ത്തകനും. 1966 ഫിബ്രവരി 21-ന് തിരുവനന്തപുരത്തു ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടി. സാഹിത്യനിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1997) കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്‌കാരവും (2000) ലഭിച്ചു.

പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദര്‍ശനവും (1994), അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവര്‍ഷങ്ങള്‍ (1999), ഏകാന്തനഗരങ്ങള്‍: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം (2006), കഥാന്തരങ്ങള്‍: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം (2007), നിശാസന്ദര്‍ശനങ്ങള്‍ (2008), വാക്കിന്റെ മൂന്നാംകര (2008), നരകത്തിന്റെ ഭൂപടങ്ങള്‍ (2010) എന്നിവ കൃതികള്‍. മാതൃഭൂമിയില്‍ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്നു.