PI Rajeevമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍.  

പത്രപ്രവര്‍ത്തകനും മാതൃഭൂമിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും. ദി ഹിന്ദുവിന്റെ റസിഡന്റ് എഡിറ്റര്‍, ഇന്ത്യ ടുഡേയുടെ മാനേജിങ് എഡിറ്റര്‍, ദി ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റര്‍ ( മദ്ധ്യ പ്രദേശ് ), ഇന്ത്യന്‍ എക്‌സ്പ്രസ് റസിഡന്റ് എഡിറ്റര്‍ ( ഗുജറാത്ത് ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എ.ഇ, റാസല്‍ഖൈമ സര്‍ക്കാരിന്റെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം എഡിറ്ററും മേധാവിയുമായിരുന്നു.

ന്യൂ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രദര്‍ശന വസ്തുകള്‍ കടത്തിയതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.